ജനാധിപത്യത്തില്‍ പുരുഷാധിപത്യം: മുന്‍ എംപി ഭാര്‍ഗവി തങ്കപ്പന്
ഇവിടെ പുരുഷാധിപത്യമാണ് ജനാധിപത്യത്തിലെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ ഭാര്‍ഗവി തങ്കപ്പന് അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ മത്സരിക്കണം എന്ന് പറയുന്നത്, തീരുമാനിക്കുന്നത് ആരാണ്. അത് പുരുഷന്മാര് ആണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ട കമ്മിറ്റികളിലും ഘടകങ്ങളിലുമൊക്കെ പുരുഷന്മാരാണ്. അവിടെയും സ്ത്രീക്ക് സ്ഥാനമില്ല. അത് മാറണം. കമ്മിറ്റികളിലും സ്ത്രീകളെ കൊണ്ടുവരണമെന്ന് അവര്‍ അഭിമുഖം.കോമിനോട് സംസാരിക്കവേ പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകള്‍ വരണം. ഇപ്പോ കേരളത്തില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ മുന്നിലേക്ക് വരുന്നവര്‍ കുറവാണ്. എല്ലാ മേഖലകളിലും ജനസംഖ്യാപരമായി സ്ത്രീകളെ കൊണ്ടുവരണം. സ്ത്രീകളോട് അവഗണനയാണ് ഇന്ന്. അത് മാറണം. അത് മാറിയാലേ പറ്റൂ. രാഷ്ട്രീയത്തിലെ ദളിത് പ്രാതിനിധ്യം കൂടി നോക്കാം.
ഇടത് പക്ഷം പോലും സംവരണസീറ്റില്‍ മാത്രമാണ് ദളിതുകളെ നിര്‍ത്തുന്നത്. ഇപ്പോള്‍ ദളിതിനെതിരെ സ്ഥാനാര്‍ഥിയായാലും വലിയ ആക്രമണമാണ് നടക്കുന്നത്. ഇതിനെ എങ്ങനെ വിലയിരുത്താം.
ഇത്ര ശതമാനം എന്ന കണക്കിലാണ് ഇവിടെയെല്ലാം തീരുമാനിക്കുന്നത്. അത്രയേ നടപ്പിലാക്കൂ. കൂടുതല്‍ നടപ്പിലാക്കാം എങ്കിലും അത്രമാത്രം മതിയെന്നാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റും. പക്ഷേ അതല്ലാ. ഇത്ര ശതമാനം മന്ത്രിസഭയില്‍ വേണം. ഇത്ര ശതമാനം കമ്മിറ്റികളില്‍ വേണം.
അങ്ങനെയൊരു നിയമവും ഇല്ല. അതൊട്ട് നടപ്പില്‍ വരുത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതുമില്ലാ.അത് മാത്രമല്ല, ദളിതുകള്‍ കൂടുതലായുള്ള സംസ്ഥാനങ്ങളില്‍ ഈ ശതമാനം വര്‍ധിപ്പിക്കണം. കൂടുതല്‍ പേര്‍ക്ക് മത്സരിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ഭാര്‍ഗവി തങ്കപ്പന് കൂട്ടിച്ചേര്‍ത്തു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക അഭിമുഖം.കോം
Comments are closed.