ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ നിര്‍ണായകമായ നാല് വിധികള്‍
ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജനെ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഗോഗോയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നിരവധി പ്രധാനപ്പെട്ട കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞിട്ടുണ്ട്. അയോധ്യ ഭൂമി തര്‍ക്ക കേസ് മുതല്‍ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം വരെ നീളുന്ന ആ പട്ടിക. പ്രമുഖ അഭിഭാഷകനായ കെ ടി എസ് തുള്‍സി വിരമിച്ച ഒഴിവിലേക്കാണ് ഗോഗോയെ നാമനിര്‍ദ്ദേശം ചെയ്തത്.
ഗോഗോയുടെ നാമനിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. ബിജെപിക്കും ആര് എസ് എസിനും അനുകൂലമായ വിധികള്‍ ലഭിച്ചതിന് പകരമായിട്ടാണോ ഈ നിയമനം എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇത് ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തെ ജനം എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവായ അസാദുദ്ദീന്‍ ഒവൈസി ചോദിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ക്കും ഭാവിയിലെ ചീഫ് ജസ്റ്റിസുമാര്‍ക്കും രാഷ്ട്രപതി നല്കാന് ശ്രമിക്കുന്ന സന്ദേശം എന്താണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഗോഗോയ് ചീഫ് ജസ്റ്റിസായി വിരമിച്ചത്. 13 മാസം അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നു.
രാമജന്മഭൂമി- ബാബ്റി മസ്ജിദ് തര്‍ക്ക കേസിന്റെ പേരിലാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. ക്ഷേത്രം തകര്‍ത്തത് കുറ്റമാണെന്ന് വിധിച്ച ഗോഗോയ് ഭൂമി ഹിന്ദുക്കള്‍ക്ക് നല്കി.
കശ്മീര്‍ വിഷയത്തിലാകട്ടേ, മനുഷ്യാവകാശം ഒരു പ്രശ്നമാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, ഹര്‍ജികള്‍ കേള്‍ക്കാന്‍ വിസമ്മതിച്ചു.
ഓപ്പറേഷന് കമലയില്‍, കുതിരക്കച്ചവടം തെറ്റാണെന്ന് പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബിജെപിയിലെത്തി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചു.
വിവാദ റാഫേല്‍ വിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കി. പക്ഷേ, ഈ കേസില്‍ മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭാവിയില്‍ സൂക്ഷിച്ച് പെരുമാറണമെന്നുള്ള മുന്നറിയിപ്പ് നല്‍കാനും ഗോഗോയ് മറന്നിരുന്നില്ല.
2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ ചരിത്രപ്രധാനമായ പത്ര സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ഗോഗോയ്. ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിമര്‍ശിക്കാനാണ് അസാധാരണമായ പത്രസമ്മേളനം അന്ന് ജഡ്ജിമാര്‍ വിളിച്ചത്.
Comments are closed.