മതമേതായാലും വിദേശി വിദേശി തന്നെ, ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് എതിരെ പ്രക്ഷോഭം
പൗരത്വ (ഭേദഗതി) ബില്‍ 2016 പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ത്രിദിന സന്ദര്‍ശനത്തിന് എതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി. അസമിലെ ബിജെപിയുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷത്തും അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ കുടിയേറിയിട്ടുള്ള ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് കമ്മിറ്റി പരിഗണിക്കുന്നതിന് എതിരെ നൂറിലധികം സംഘടനകളുടെ പ്രതിനിധികള്‍ കമ്മിറ്റിക്ക് മെമ്മോറാണ്ടം നല്കി.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സികള്‍, ക്രിസ്ത്യന്‍ മതങ്ങളെയാണ് കമ്മിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മതമേതായാലും വിദേശി വിദേശി തന്നെയെന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മുസ്ലിങ്ങളെ ഒഴിവാക്കി ഹിന്ദുക്കള്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.