മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യശ്രതുവായി പ്രഖ്യാപിച്ച് മാവോയിസ്റ്റുകള്‍
സിപിഐ(മാവോയിസ്റ്റ്) കേരളത്തില്‍ സംഘടനയുടെ പ്രധാനശത്രു മുഖ്യമന്ത്രി പിണറായി വിജയന്. സംഘടനയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റിലാണ് മുഖ്യമന്ത്രിയെ പ്രധാനശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം പിണറായി ശക്തമാക്കിയിരിക്കുന്നുവെന്നും മുഖപത്രം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പിണറായിയെ മുഖപത്രം താരതമ്യപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ജനത്തോടുമുള്ള യുദ്ധമാണെന്നും മുഖപത്രം പറയുന്നു.
പശ്ചിമഘട്ടത്തിലെ ട്രൈജംഗ്ഷനിലെ വിപ്ലവ പ്രസ്ഥാനത്തെ കേരളം, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ വേട്ടയാടുകയാണ്. എന്നാല്‍ സിപിഐയെ പേരെടുത്ത് പറയാതെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. വ്യാജഏറ്റുമുട്ടലിനും പൊലീസ് രാജിനും എതിരെ ഭരണകക്ഷിയിലെ ഒരു കക്ഷി തുറന്ന് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്ന് മുഖപത്രം പറയുന്നു.
വിശദമായി വായിക്കുന്നതിന്: ന്യൂഇന്ത്യന്എക്സ്പ്രസ്.കോം
Comments are closed.