ഫ്‌ളൈ ദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവ്
ദുബായ്: നടപ്പ് വര്‍ഷത്തെ ആദ്യപാദത്തില്‍ (2023 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ 33.7 ലക്ഷം പേര്‍ ഫ്‌ളൈ ദുബായ് ഫ്‌ളൈറ്റുകളില്‍ ചെയ്തു. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 50 ശതമാനം കൂടുതലാണിത്. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വേനല്‍കാലത്തെ തിരക്ക് പരിഗണിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന വരുത്തിയതായി ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍ഘയ്ത് പറഞ്ഞു.
ഈ വര്‍ഷാദ്യം തന്നെ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്, തായ്‌ലന്റിലെ പട്ടായ, ക്രാബി, സൗദി അറേബ്യയിലെ ക്വാസുമ, അല്‍ഉല, ഗിസാന്‍, നെജ്‌റാന്‍, നിയോം, കസാക്കിസ്ഥാനിലെ ഷൈംകെന്റ്, തുര്‍ക്മനിസ്ഥാന്‍, സോമാലിയയിലെ മൊഗാദിഷു, ഇറ്റലിയിലെ മിലാന്‍- ബെര്‍ഗാമോ എന്നിവിടങ്ങളിലേക്ക് പുതുതായി സര്‍വീസാരംഭിക്കുകയുണ്ടായി.
പുതിയ സ്ഥലങ്ങളിലക്ക് സര്‍വീസാരംഭിച്ചും നിലവിലുള്ള റൂട്ടുകളില്‍ ശേഷി വര്‍ധിപ്പിച്ചും എയര്‍ലൈന്‍ ശൃംഖല തുടര്‍ച്ചയായി വിപുലപ്പെടുത്തുകയാണെന്ന് ഘയ്ത് അല്‍ഘയ്ത് വിശദീകരിച്ചു. വര്‍ഷാദ്യം തന്നെ മികച്ച പ്രകടനമാണ് ഫ്‌ളൈ ദുബായ് കാഴ്ച വെച്ചത്. വ്യാപാരത്തിന്റേയും വിനോദസഞ്ചാരത്തിന്റേയും ആഗോളകേന്ദ്രമായി ദുബായ് മാറിയതിന്റെ പ്രതിഫലനമായിരുന്നു അത്. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ദുബായ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതും മറ്റൊരു ഘടകമാണ്. യുഎഇയുടേയും ദുബായിയുടേയും സാമ്പത്തിക വളര്‍ച്ചയിലും വ്യോമയാന വിപുലീകരണത്തിലും വലിയ സംഭാവനയാണ് ഫ്‌ളൈ ദുബായ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ വരുന്നതോടെ ഇതിന് ആക്കം കൂടും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു പുറമെ ദുബായ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തെ(ഡിഎക്‌സ്ബി) രാജ്യാന്തര യാത്രക്കാര്‍ക്കുള്ള ഏറ്റവും തിരക്കേറിയ കേന്ദ്രമാക്കി മാറ്റുന്നതിലും പ്രധാന പങ്ക് വഹിക്കാന്‍ ഫ്‌ളൈ ദുബായ്ക്ക് കഴിയും.
ഏറ്റവും തിരക്കേറിയ വേനല്‍കാലത്തെയാണ് മുന്നില്‍ കാണുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിക്കുകയും ജൂണില്‍ പുതിയ റൂട്ടുകളില്‍ സര്‍വീസാരംഭിക്കുകയും ചെയ്യുന്നതോടെ ഈ തിരക്ക് കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാകില്ല. പ്രത്യേക സീസണ്‍ എന്നതിലുപരി വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്ക്ക് ഇപ്പോള്‍ സാധിക്കുന്നുവെന്നതും ഫ്‌ളൈദുബായിയെ സംബന്ധിച്ചേടത്തോളം അനുഗ്രഹമാണ്.
2023 ജനവരി 1 നുംമാര്‍ച്ച് 31 നും ഇടയില്‍ 25,800 സര്‍വീസുകള്‍നടത്തുകയുണ്ടായി. ബോയിങ് 737 എയര്‍ക്രാഫ്റ്റുകളുടെ എണ്ണം ഇപ്പോള്‍ 76 ആയിട്ടുണ്ട്. ഈ മാസാവസാനം രണ്ടെണ്ണം കൂടി വരും.
പുതുതായി പൈലറ്റുമാരേയും ക്യാബിന്‍ ജോലിക്കാരേയും മറ്റും നിയമിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. 52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്ക് ഇപ്പോള്‍ സര്‍വീസ് നടത്തുന്നു. ഇതില്‍ 75 നഗരങ്ങളും ദുബായിലേക്ക് നേരത്തെ നേരിട്ട് വിമാന സര്‍വീസില്ലാതിരുന്നവയാണ്.
ജൂണില്‍ പുതുതായി 9 കേന്ദ്രങ്ങളിലേക്ക് സര്‍വീസാരംഭിക്കുമെന്ന് ഫ്‌ളൈ ദുബായ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഹമദ്ഒബൈദുള്ള പറഞ്ഞു. ബോഡ്‌റം, ദുബ്രോവ്‌നിക്, മിക്കോണോസ്, സാന്റോറിനി, ടിവാട്ട്, കോര്‍ഫു, കാഗ്‌ളിലാരി, സിസിലി എന്നിവ ഇതില്‍പെടുന്നു. കൂടാതെ ക്രാബി, മിലാന്‍- ബെര്‍ഗാമോ, പട്ടായ, പിസ തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുമുണ്ട്. ജൂണ്‍ 22 ന്കാഗ്‌ളിലാരിയിലേക്ക് സര്‍വീസാരംഭിക്കുന്നതോടെ ഇറ്റലിയിലെ 5 കേന്ദ്രങ്ങളിലേക്ക് സര്‍വീസാവും. നേപ്പിള്‍സിലേക്ക് ഇപ്പോള്‍ ആഴ്ചയില്‍ 4 ഫ്‌ളൈറ്റുകളുടെ സ്ഥാനത്ത് ജൂണ്‍ 19 മുതല്‍ 7 ആയി വര്‍ധിക്കും. വേനലിന് ശേഷം ഇത് പ്രതിദിന സര്‍വീസായി മാറ്റുന്നതാണ്. പിസ സര്‍വീസ് ഇപ്പോള്‍ ആഴ്ചയില്‍ 3 എന്നത് ജൂണ്‍ 20 മുതല്‍ നാലാവും. മിലാന്‍- ബെര്‍ഗാമോയിലേക്ക്ആഴ്ചയില്‍ 5 സര്‍വീസായിരുന്നത് ഏപ്രില്‍ മുതല്‍ പ്രതിദിനമായിക്കഴിഞ്ഞു.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ തായ്‌ലന്റിലെ ക്രാബിയിലേക്കും പട്ടായയിലേക്കുമുള്ള സര്‍വീസ് പ്രതിദിനം ഒന്ന് എന്നത് രണ്ടായി വര്‍ധിക്കും. ബെല്‍ഗ്രേഡ്, ബുക്കാറസ്റ്റ്, ബുഡാപേസ്റ്റ്, മോസ്‌കോ, ടെല്‍അവീവ്, വാര്‍സാ നഗരങ്ങള്‍ക്ക് പുറമെ ജിസിസി രാജ്യങ്ങളില്‍നിന്നും തായ്‌ലന്റിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നു.
ജൂണ്‍ 21 മുതലാരംഭിക്കുന്ന പുതിയ വേനല്‍കാല സര്‍വീസുകളുടെ വിശദാംശങ്ങള്‍:
മിക്കോനോസ്(ഗ്രീസ്)- ജൂണ്‍ 21 ന്തുടങ്ങിസെപ്തംബര്‍ 10 ന്അവസാനിക്കും. കാഗ്‌ളിലാരി(ഇറ്റലി)- ജൂണ്‍ 22 മുതല്‍സെപ്റ്റംബര്‍ 30 വരെ. കോര്‍ഫു(ഗ്രീസ്)- ജൂണ്‍ 24 ന്ആരംഭിച്ച്‌സെപ്റ്റംബര്‍ 30 വരെ.
ടിവാട്ട്(മൊണ്ടനാഗ്രോ)- ജൂണ്‍ 24 മുതല്‍സെപ്തംബര്‍ 9 വരെ. ട്രാബ്‌സോണ്‍(തുര്‍ക്കി)- ജൂണ്‍ 24 മുതല്‍സെപ്റ്റംബര്‍ 17 വരെ. ബോഡ്‌റം(തുര്‍ക്കി)- ജൂണ്‍ 24 മുതല്‍സെപ്റ്റംബര്‍ 10 വരെ. ഡുബ്രോവ്‌നിക്( ക്രൊയേഷ്യ)- ജൂണ്‍ 25 ന്തുടങ്ങിസെപ്റ്റംബര്‍ 24 ന്അവസാനിക്കും. സാന്റോറിനി (ഗ്രീസ്)-ജൂണ്‍ 25 മുതല്‍സെപ്റ്റംബര്‍ 10 വരെ. ബറ്റൂമി(ജോര്‍ജിയ) – ജൂണ്‍ 25 ന്ആരംഭിച്ച് സെപ്റ്റംബര്‍ 10 വരെ.
സമയക്രമംഅറിയാന്‍: :https://www.flydubai.com/en/plan/timetable
ഫ്‌ലൈദുബായ്‌ഹോളിഡേവിശദാംശങ്ങള്‍: https://holidays.flydubai.com/en/
flydubai.com-ല്‍ടിക്കറ്റ്ബുക്ക്‌ചെയ്യാവുന്നതാണ്. ദുബായ്‌ടെലഫോണ്‍നമ്പര്‍:(+971) 600 54 44 45
Comments are closed.