പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കുന്നതിന് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം
കുതിച്ചുയരുന്ന പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറച്ച് പൊതുജനത്തിന് ആശ്വാസം നല്‍കുന്നതിന് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം. നികുതി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോളിന് 74.50 രൂപയും ഡീസലിന് 65.75 രൂപയുമാണ് ഇന്നത്തെ വില. നികുതി ഇളവ് പ്രഖ്യാപിച്ച് വിലയില്‍ കുറവ് വരുത്തണമെന്ന് രാജ്യമെമ്പാടും ആവശ്യം ഉയരുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. നികുതിയില്‍ ഇളവ് വരുത്തുന്നത് ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ധനമന്ത്രാലയം പറയുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.