News in its shortest

ഐ എസ് എല്‍: ബംഗളുരു എഫ് സിക്ക് ഗോവയോട് തോല്‍വി

ബംഗളുരു എഫ് സിയുടെ ഗോളി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയ മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് വിജയം. സീസണിലെ ആദ്യ ഹാട്രിക് ഗോവയുടെ സ്പാനിഷ് താരം ഫെറാന്‍ കോറോമിനാസ് നേടിയപ്പോള്‍ സീസണിലെ ആദ്യ തോല്‍വി ബംഗളുരുവും അനുഭവിച്ചു. 16, 33, 63 മിനിട്ടുകളിലായിരുന്നു കോറയുടെ ഹാട്രിക്.

പോയിന്റു പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ബംഗളുരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് ഗോവയുടെ ലാന്‍സറോട്ടയെ തള്ളിയിട്ടതിന് 36-ാം മിനിട്ടിലാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയത്. പകരമെത്തിയ അബ്ര മൊണ്ഡലും മഞ്ഞക്കാര്‍ഡ് വാങ്ങിച്ചു. ഇതൊക്കെയാണെങ്കിലും ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് ബംഗളുരു കീഴടങ്ങിയത്. സ്‌കോര്‍ 4-3. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.