അച്ഛന് ഹിന്ദു തന്നെ: കെ ആര് നാരായണന്റെ മകള്‍, ഒരു സംഘപരിവാര്‍ നുണ കൂടി പൊളിയുന്നു
ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയായ കെ ആര് നാരായണനെ മരണശേഷം ക്രിസ്ത്യാനിയായി മതപരിവര്‍ത്തനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ മുനയൊടിച്ച് അദ്ദേഹത്തിന്റെ മക്കള്‍. നാരായണന്റെ ചിതാഭസ്മം ഡല്‍ഹിയിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ ക്രിസ്ത്യാനിയായ ഭാര്യയുടെ ശവകുടീരത്തിന് സമീപം സംസ്കരിച്ചതാണ് സംഘപരിവാറിനെ ഈ വാദവുമായി എത്തിച്ചത്. എന്നാല്‍ അമ്മയുടെ ആഗ്രഹപ്രകാരമാണ് അച്ഛന്റെ ചിതാഭസ്മം കല്ലറയുടെ സമീപത്ത് അടക്കം ചെയ്തതെന്ന് അദ്ദേഹത്തിന്റെ മക്കള്‍ വിശദീകരിച്ചു. നാരായണന്റെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചശേഷം ചിതാഭസ്മം ഗംഗയിലും ഭാരതപുഴയിലും അദ്ദേഹത്തിന്റെ സഹോദരന് കെ ആര് ഭാസ്കരന് നിമജ്ജനം ചെയ്തിരുന്നു. കൂടാതെ കുറച്ചു ചിതാഭസ്മം ഭാര്യ ഉഷയുടെ ആഗ്രഹപ്രകാരം അവരുടെ ശവകൂടീരത്തിന് സമീപവും അടക്കം ചെയ്തുവെന്ന് മക്കള്‍ പറയുന്നു. മക്കളുടെ വിശദീകരണത്തോടെ ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയായിരുന്ന നാരായണനെ ആദ്യ ക്രിസ്ത്യന്‍ രാഷ്ട്രപതിയാക്കാനും പുതിയ രാഷ്ട്രപതിയായി സ്ഥാനമേറ്റ ആര് എസ് എസ് നേതാവ് റാം നാഥ് കോവിന്ദിനെ ആദ്യ ദളിത് രാഷ്ട്രപതിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനും നടത്തിയ ശ്രമമാണ് നാരായണന്റെ മക്കളുടെ വിശദീകരണത്തോടെ പൊളിഞ്ഞത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.