ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്താ നിര്‍മ്മാണം; മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ ഫാക്ട് ചെക്കിങ് വിഭാഗത്തിന്റെ ജോലി വ്യാജ വാര്‍ത്താ നിര്‍മ്മാണമോ? മാധ്യമ സ്ഥാപനങ്ങളുടെ ലോഗോവച്ച് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ചു വിടുന്നത് സാമൂഹികമാധ്യമദ്രോഹികള്‍ പതിവാക്കിയപ്പോള്‍ അത് തങ്ങള്‍ക്ക് തലവേദനയാകുന്നുവെന്ന് കണ്ട് അതേക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലാ മാധ്യമങ്ങളും നല്‍കി വരുന്നുണ്ട്.
സാമൂഹികമാധ്യമദ്രോഹികള്‍ തനിക്ക് ഇഷ്ടമുള്ള തരത്തില്‍ വാര്‍ത്ത ചമച്ച് ഏതെങ്കിലും മാധ്യമങ്ങളുടെ ലോഗോ വച്ച് പോസ്റ്റര്‍ ഇറക്കുകയും അത് വൈറല്‍ ആകുകയും ചെയ്യാറുണ്ട്. ഈ വൈറല്‍ വ്യാജവാര്‍ത്തകളെ തള്ളി മാധ്യമങ്ങള്‍ രംഗത്തെത്താറുമുണ്ട്.
എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസ് തന്നെ അത്തരമൊരു വ്യാജ വാര്‍ത്താ പോസ്റ്റര്‍ നിര്‍മ്മിച്ച് ഇറക്കിയെന്ന ആരോപണമാണ് മാധ്യമ പ്രവര്‍ത്തകനായ എന്‍ എം സാലി ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന കെ വി തോമസിന്റെ വ്യാജ പ്രസ്താവനയാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയായി നല്‍കിയത്.
വ്യാജ വാര്‍ത്താ പോസ്റ്റര്‍ നിര്‍മ്മിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്തു. എന്നിട്ട് ആ പോസ്റ്റര്‍ പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ആ സ്‌ക്രീന്‍ ഷോട്ട് വ്യാജവാര്‍ത്ത ചെക്കിങ് നടത്തിയെന്നും ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്നുവെന്നും തങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഫാക്ട് ചെക്കിങ് ടീം വാര്‍ത്തയിട്ടുവെന്ന് സാലി പറയുന്നു.
കഴിഞ്ഞ ദിവസം കേരള മന്ത്രിസഭയില്‍ നിന്നും സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ ആണെന്ന് കെ വി തോമസ് പറഞ്ഞുവെന്ന് വാര്‍ത്ത തയ്യാറാക്കി ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റ് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇട്ടുവെന്നും അത് പിന്നീട് പിന്‍വലിച്ച് ഫാക്ട് ചെക്കിങ് ടീം വ്യാജ വാര്‍ത്തയെന്ന മുന്നറിയിപ്പ് നല്‍കിയെന്നും സാലി ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പേജില്‍ ആ വാര്‍ത്ത കണ്ടുവെന്നും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായെന്നും പിന്നീടത് ഫാക്ട് ചെക്കിങ് ആയി തിരികെവന്നുവെന്നും സാലി പറയുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയദ്രോഹികള്‍ പടച്ചുവിടുമ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പോസ്റ്റിട്ടത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്താ നിര്‍മ്മാണം; മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍
- Design