ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്സ് പീരങ്കിയില്‍ വ്യാജ ചൈനീസ് ഭാഗങ്ങള്‍
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബോഫോഴ്സ് പീരങ്കിയായ ധനുഷില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ജബല്‍പൂരിലെ ആയുധ ഫാക്ടറി വാങ്ങുന്നത് വ്യാജ ചൈനീസ് ഭാഗങ്ങള്‍. ഇതേതുടര്‍ന്ന് സിബിഐ ഫാക്ടറിക്ക് ചൈനീസ് ഭാഗങ്ങള്‍ നല്കുന്ന ദല്‍ഹിയിലെ ഒരുസ്ഥാപനത്തിനും ആയുധ ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന,വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു ബോഫോഴ്സ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്
Comments are closed.