News in its shortest

കാര്‍ നികുതി വെട്ടിപ്പ്: ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

ആഢംബര കാര്‍ നികുതി വെട്ടിക്കുന്നതിന് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരം ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഫഹദിനെ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.

ആള്‍ ജാമ്യത്തിലും 50,000 രൂപ ബോണ്ടിലുമാണ് ഫഹദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. എത്ര രൂപ പിഴയടയ്ക്കാനും ഒരുക്കമാണെന്ന് ഫഹദ് പൊലീസിനോട് പറഞ്ഞു.

ഫഹദ് രണ്ട് വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിലൊരു കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വഞ്ചാനക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് ഫഹദിനെതിരെ ചുമത്തിയിട്ടുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.