News in its shortest

വായുമലിനീകരണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം

താപ വൈദ്യുതി നിലയങ്ങളെ സംബന്ധിച്ച പുതിയ വായു മലിനീകരണ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് ബുദ്ധിപരമായ നീക്കവുമായി കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥ മാറ്റ മന്ത്രാലയം. ഏത് മാറ്റങ്ങളും ദേശീയ ഹരിത ട്രൈബ്യൂണലിന്റേയും പരിസ്ഥിതി വാദികളുടേയും വിമര്‍ശനത്തിന് വിധേയമാകും എന്നതിനാല്‍ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ജോലി സുപ്രീംകോടതിയുടെ മേല്‍ വയ്ക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

ഇതിലൂടെ മന്ത്രാലയത്തിന് ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ സാധിക്കും. 2015 ഡിംസബറില്‍ നിലവില്‍ വന്ന ചട്ടപ്രകാരം താപ വൈദ്യുത നിലയങ്ങള്‍ മെര്‍ക്കുറി, നൈട്രജന്റേയും സള്‍ഫറിന്റേയും ഓക്‌സൈഡുകള്‍ തുടങ്ങിയ മാരക രാസവസ്തുക്കള്‍ പുറത്തുവിടുന്നത് കുറയ്ക്കണം. അതിനുള്ള അവസാന തിയതി 2017 ഡിസംബര്‍ 7 ആയിരുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ ഇതുവരേയും ഒരു താപ നിലയവും അംഗീകരിച്ചിട്ടില്ല.

എന്നാല്‍ മന്ത്രാലയം ഇത് നടപ്പിലാക്കാന്‍ അഞ്ചുവര്‍ഷം കൂടെ വേണമെന്നും അതിനായുള്ള ഉത്തരവ് ഇറക്കണമെന്നും സുപ്രീംകോടതിയോട് മന്ത്രാലയം ആവശ്യപ്പെട്ടു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.