വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം മുന്നറിയിപ്പുമായി കേരള പൊലീസ്
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോഴും മറ്റും തീപിടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കേ വൈദ്യുതി വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസ് മുന്നറിയിപ്പ് പുറത്തിറക്കി. ഏഴ് മുന്നറിയിപ്പുകളാണ് പൊലീസ് ഇറക്കിയത്. അവ ഇവയാണ്.

വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക.
ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.
സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
ഒറിജിനൽ ചാര്‍ജറുകള്‍ ഉപയോഗിക്കുക.
താപനില കൂടിയ സമയങ്ങളിൽ പരമാവധി നോര്‍മല്‍ മോഡില്‍ തന്നെ ഓടിക്കുക.
വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം മുന്നറിയിപ്പുമായി കേരള പൊലീസ്

Comments are closed.