News in its shortest

നോട്ടു നിരോധനം നികുതി വലയിലെത്തിച്ചത് കുറച്ചു പേരെ മാത്രം, വരുമാനം വര്‍ദ്ധിക്കില്ലെന്ന് സാമ്പത്തിക സര്‍വേ

റിസര്‍വ് ബാങ്കിന്റെ 2017-ലെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നിരോധനം പാളിയെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ നോട്ടുനിരോധനം ശരിയായിരുന്നുവെന്ന് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മറ്റു വഴികള്‍ തേടേണ്ടിയിരുന്നു. അതിലൊന്നാണ് നികുതി വലയിലേക്ക് പുതിയ ആളുകള്‍ ഒഴുകിയെത്തിയെന്നതിനുള്ള കണക്കുകള്‍.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുന്ന സാമ്പത്തിക സര്‍വേ പുതിയ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് തന്നെയാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് മുന്‍വര്‍ഷങ്ങളിലുള്ളത് പോലുള്ള വര്‍ദ്ധനവ് മാത്രമാണ്. കുതിച്ചു കയറ്റമൊന്നും ഉണ്ടായിട്ടില്ല.

നോട്ടു നിരോധനവും ജി എസ് ടിയും 1.8 മില്ല്യണ്‍ നികുതി ദായകരേയാണ്. അതായത് ഇന്ത്യയുടെ ജനസംഖ്യയുടെ 0.15 ശതമാനം മാത്രം. അവര്‍ നികുതി കൊടുത്താല്‍ പോലും വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകില്ല.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.