കോണ്‍ഗ്രസിന്റെ കൈപ്പത്തി നഷ്ടമാകുമോ, പാര്‍ട്ടി ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം ഏപ്രില്‍ 18-ന്
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏപ്രില്‍ 18-ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം അവശേഷിക്കവേയാണ് പ്രചാരണ രംഗത്ത് പ്രതിരോധത്തില്‍ നില്ക്കുന്ന ബിജെപിക്ക് സഹായകരമാകുന്ന രീതിയില്‍ കമ്മീഷന്റെ നീക്കം. ഈ വര്‍ഷം ജനുവരിയിലാണ് മനുഷ്യ ശരീരത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ആരോപിച്ച് അശ്വിനി ഉപാദ്ധ്യായ ബിജെപി നേതാവ് ഹര്‍ജി നല്‍കിയത്. ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ഭൂഷണ് ചന്ദ്ര കുമാറാണ് വാദം കേള്‍ക്കുക.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം പ്രചാരണം പോളിങ്ങിന് 48 മണിക്കൂര്‍ മുമ്പ് അവസാനിക്കുകയും പോളിങ്ങ് സ്റ്റേഷന് 100 മീറ്റര്‍ പരിധിയില്‍ വോട്ടു പിടിത്തം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ ആരോപണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായതിനാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഏജന്റുമാരും പ്രചാരണം അവസാനിച്ചു കഴിഞ്ഞാലും ഈ ചിഹ്നം കൂടെകൊണ്ടു നടക്കുമെന്നും ഇത് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ ബിജെപി ആരോപിക്കുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.