മമ്മൂട്ടി ഡെഡിക്കേറ്റഡ്, മോഹന്‍ലാല്‍ ഒറിജിനല്‍ ആക്ടര്‍: കെജി ജോര്‍ജ്
മമ്മൂട്ടിയുമായി അനവധി സിനിമകള്‍ ചെയ്തിട്ടും മോഹന്‍ലാലുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ പറ്റാതെ പോയത് നഷ്ടമായിപ്പോയിയെന്ന് സംവിധായകന് കെ ജി ജോര്‍ജ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണെന്നും ഹാര്‍ഡ് വര്‍ക്ക് ചെയ്യുമെന്നും കെജി ജോര്‍ജ് പറയുന്നു. ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ജീവിതം മുഴുവന്‍ സിനിമയാണ്. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോള്‍ കാണണമെന്ന് തോന്നാറുള്ള ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനവധി ചെറിയ വേഷങ്ങള്‍ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ മമ്മൂട്ടിക്ക് ബ്രേക്ക് ലഭിച്ച സിനിമ മേളയുടെ സംവിധായകനാണ് കെജി ജോര്‍ജ്. മേള അത്ര സക്സസ് എന്ന് പറയാനാകില്ലെന്നും അത്രയധികം ഓടിയില്ലെന്നും ജോര്‍ജ് പറയുന്നു. പക്ഷേ, മമ്മൂട്ടിക്ക് അത് നല്ല ബ്രേക്ക് ആയിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാരക്ടറിന്റെ പ്രത്യേകത കൊണ്ടും മമ്മൂട്ടിയുടെ സ്റ്റൈല്‍ കൊണ്ടുമൊക്കെ നന്നായിയെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, മോഹന്‍ ലാലിനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തതാണെന്നും നടന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അത് വലിയ നഷ്ടമായിപ്പോയിയെന്ന് കെജി ജോര്‍ജ്ജ് പരിതപിക്കുന്നു.

Comments are closed.