ദിലീപിന് പ്രത്യേക പരിഗണന: എഡിജിപി ശ്രീലേഖ ജയിലില്‍ മിന്നല്‍ പരിശോധന നടത്തി
ജയിലില്‍ സിനിമാതാരം ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ജയില്‍ എഡിജിപി ആര് ശ്രീലേഖ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ആലുവ സബ് ജയിലിലെ ഓരോ തടവുകാരോടും അവര്‍ വിവരങ്ങള്‍ തിരക്കിയെങ്കിലും ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന് ആരും പറഞ്ഞില്ല. ശ്രീലേഖ എത്തുമ്പോള്‍ ദിലീപ് ഉറങ്ങുകയായിരുന്നു. സെല്ലില്‍ കയറിയ ശ്രീലേഖ സഹതടവുകാരനോടും മറ്റും സംസാരിക്കുന്നത് കേട്ട് ദിലീപ് ചാടിയെഴുന്നേറ്റു. പിന്നീട് എഡിജിപിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരള കൗമുദി
Comments are closed.