ദിനകരന് വിജയം എഐഎഡിഎംകെ ക്യാമ്പ് ആശങ്കയില്‍
എഐഎഡിഎംകെ വിമതനായി പ്രഷര്‍ കുക്കര്‍ ചിഹ്നത്തില്‍ മത്സരിച്ച് ടിടിവി ദിനകരന്‍ വന്‍വിജയം നേടിയത് പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിക്കുന്നു. 2016-ല്‍ ജയലളിത നേടിയ ഭൂരിപക്ഷത്തേക്കാള്‍ ദിനകരന്‍ നേടി. ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പില്‍ അമ്പരപ്പുളവാക്കി.
ജയലളിത മരിച്ചതിനെ തുടര്‍ന്നാണ് ആര്‍കെപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ജയയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് ദിനകരന്‍ അവകാശപ്പെടുകയും എടപ്പാടി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എഐഎഡിഎംകെയെക്കാള്‍ കൂടുതല്‍ ഭീഷണി ഡിഎംകെയ്ക്കാണുള്ളത്. ജയലളിതയുടെ അഭാവത്തില്‍ അടുത്ത ഭരണം പിടിക്കാമെന്ന് സ്വപ്‌നം കാണുന്ന ഡിഎംകെയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി പോകുമെന്നാണ് ആശങ്ക. തെരഞ്ഞെടുപ്പ് ദിനത്തില്‍ 2ജി അഴിമതി കേസില്‍ നിന്ന് കുറ്റവിമുക്തരായി കനിമൊഴിയും എ രാജയും വന്നെങ്കിലും അതും വോട്ടില്‍ പ്രതിഫലിച്ചിട്ടില്ല.
കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ഇറങ്ങിയ ബിജെപിയാകട്ടേ ചിത്രത്തിലെങ്ങും ഉണ്ടായില്ല. നോട്ടയ്ക്ക് പിന്നില്‍ നില്‍ക്കാനേ പാര്‍ട്ടിക്ക് കഴിഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: വായിച്ചോ.കോം
Comments are closed.