ധവാനും രോഹിതും സചിന്-സേവാഗ് കൂട്ടുകെട്ടിനെ മറികടന്നു, ഇനി മുന്നില്‍ സചിനും ഗാംഗുലിയും
ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടൂകെട്ടുകളുടെ പട്ടികയില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ടാം സ്ഥാനത്ത് എത്തി. സചിന്-സേവാഗ് കൂട്ടുകെട്ടിനെയാണ് ഇരുവരും മറികടന്നത്. ഇവരുടെ മുന്നില്‍ ഇനി സചിനും ഗാംഗുലിയും മാത്രം.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ നാല് റണ്‍സ് എടുത്തപ്പോഴാണ് ഇരുവരും സചിനേയും സേവാഗിനേയും മറികടന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് മൊത്തം 71 റണ്‍സ് എടുത്തു. കൂടാതെ ഇരുവരുടേയും കൂട്ടുകെട്ട് മൊത്തം നാലായിരം റണ്‍സ് കടക്കുകയും ചെയ്തു.
സചിന്-സേവാഗ് കൂട്ടുകെട്ട് 93 ഇന്നിങ്സുകളില്‍ നിന്നായി 3919 റണ്‍സാണ് നേടിയിട്ടുള്ളത്. ഇനി മറികടക്കാനുള്ളത് 136 ഇന്നിങ്സുകളില്‍ നിന്ന് 6609 റണ്‍സ് എന്ന സചിന്-ഗാംഗുലി റെക്കോര്‍ഡാണ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.