News in its shortest

നോട്ടു നിരോധനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ഏഴ് നുണകള്‍

വലിയ ആവേശത്തോടും അവകാശവാദങ്ങളോടും കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചത്. ഭീകരവാദത്തിന് അന്ത്യമുണ്ടാകും കള്ളപ്പണം പുറത്തു വരും തുടങ്ങിയ സ്വപ്‌നവാദങ്ങളും കേന്ദ്രവും ബിജെപിയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. നോട്ടുനിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നടുവ് ഒടിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കേരള ധനകാര്യമന്ത്രി തോമസ് ഐസകും എല്ലാം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും എതിര്‍വാദങ്ങളേയും തള്ളിക്കളയുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഹാര്‍വാഡല്ല ഹാര്‍ഡ് വര്‍ക്കാണ് വേണ്ടതെന്ന് പറഞ്ഞ് മന്‍മോഹനെ പരിഹസിക്കാനും പ്രധനമന്ത്രി നരേന്ദ്രമോദി മറന്നില്ല. ഒടുവില്‍ നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങള്‍ വന്നപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്‍മോഹന്‍ പറഞ്ഞതു പോലെ രണ്ടു ശതമാനം കുറയുകയും ചെയ്തു. ഭീകരവാദം കുറഞ്ഞതുമില്ല. വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനത്തെ കുറിച്ചുള്ള നുണപ്രചാരണം തുടരുകയും ചെയ്യുന്നു. കേന്ദ്രം പറയുന്ന ഏഴ് നുണകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക: ദ വയര്‍

Comments are closed.