News in its shortest

ഭവാന തീപിടിത്തം: ഫാക്ടറിക്ക് എതിരെ മിണ്ടരുതെന്ന് ഉദ്യോഗസ്ഥരോട് ബിജെപി നേതാവ്‌


വടക്കന്‍ ദല്‍ഹിയില്‍ പടക്ക നിര്‍മ്മാണശാല തീപിടിച്ച് 17 പേരുടെ മരണത്തിന് കാരണമായ ഫാക്ടറിക്ക് എതിരെ സംസാരിക്കരുതെന്ന് ബിജെപി നേതാവ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വടക്കന്‍ ദല്‍ഹി മേയറായ പ്രീതി അഗര്‍വാളാണ് സര്‍ക്കാരുദ്യോഗസ്ഥരോട് പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത്.ലൈസന്‍സ് ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

ബിജെപി നേതാവിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് അവര്‍ പ്രസ്താവന നിഷേധിക്കുകയും ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീഡിയോ ട്വീറ്റ് ചെയ്തശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.