പ്രതിരോധ കരാറുകളും ചങ്ങാത്ത മുതലാളിത്തവും പിന്നെ മോദിയും
യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി ഒപ്പിട്ട ഇന്ത്യയ്ക്ക് അനുകൂലമായ റാഫേല്‍ യുദ്ധ വിമാനക്കരാര്‍ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. അനില്‍ അംബാനിയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
അഴിമതി വിരുദ്ധ വിശുദ്ധനായി വാഴ്ത്തപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ കരാര്‍ മാറ്റിയെഴുതലിലും മറ്റു പ്രതിരോധ കരാര്‍ ഇടപാടുകളിലും എന്ത് താല്പര്യമാണുള്ളതെന്ന ഗൗരവകരമായ ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.
മോദിക്ക് പ്രിയപ്പെട്ട അദാനി ഗ്രൂപ്പിനേയും അനില്‍ അംബാനിയേയും യുദ്ധ വിമാന നിര്‍മ്മാണ ബിസിനസിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണോ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടുന്നത്.
റാഫേല്‍ കരാറിനെ തിരുത്തിയെഴുതിയത് മോദിയുടെ സുഹൃത്തുക്കളായ സമ്പന്നരായ മുതലാളിമാരെ സഹായിക്കുന്നതിനാണോ.
പ്രതിരോധ കരാറുകളില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടാറുണ്ടോ. അതോ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ.
യുപിഎ സര്‍ക്കാരിന്റെ റാഫേല്‍ ഇടപാടിന് എതിരെ ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്താ പ്രചാരണം നടത്തുന്നുണ്ടോ.
ഇങ്ങനെ ഗൗരവകരമായ ചോദ്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള പ്രതിരോധ ഇടപാടുകള്‍ പരിശോധിച്ചാല്‍ ഉയരുക.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ജനതാകാറിപ്പോര്ട്ടര്.കോം
Comments are closed.