ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: രേഖകളില്‍ കൃത്രിമം കാണിച്ചു
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാനപ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് രേഖകളില്‍ കൃത്രിമം നടത്തിയെന്ന വിവരം പുറത്തുവന്നു. ലോയയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ കൊലപാതകമായിരുന്നു അതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ലോയുടെ അന്ത്യരാത്രിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ രേഖകളിലും കൃത്രിമം കാണിച്ചിട്ടുണ്ട്. അതില്‍ ലോയ നാഗ്പൂരില്‍ തങ്ങിയിരുന്ന ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ രജിസ്റ്ററും ഹൃദയാഘാതം ഉണ്ടായിയെന്ന് പറഞ്ഞ് ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും എടുത്ത ഇസിജി ചാര്‍ട്ടിലും ഉള്‍പ്പെടുന്നു. 2014 നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും ഇടയിലെ രാത്രിയിലാണ് ലോയ നാഗ്പൂരില്‍ മരിക്കുന്നത്.
ലോയയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബോംബെ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ദുരൂഹതയൊന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ജഡ്ജിമാര്‍ പ്രസ്താവന നടത്തിയത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കാരവന്‍മാഗസിന്‍.ഇന്‍
Comments are closed.