News in its shortest

ലോയയുടെ മരണം: വിഷബാധയോ? മസ്തിഷ്‌കത്തിനേറ്റ ക്ഷതമോ?, ദുരൂഹത വര്‍ദ്ധിക്കുന്നു


ജസ്റ്റിസ് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധന്‍. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചശേഷം ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി വിഭാഗം തലവനായ ഡോക്ടര്‍ ആര്‍ കെ ശര്‍മ്മയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. രേഖകള്‍ സൂചിപ്പിക്കുന്നത് മസ്തിഷ്‌കത്തിനേറ്റ ക്ഷതമോ അല്ലെങ്കില്‍ വിഷം ഉള്ളില്‍ ചെന്നോ ആകാമെന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകളും വിവരാവകാശ നിയമ പ്രകാരം ലഭിച്ചവയും പരിശോധിച്ചാണ് അദ്ദേഹം ഈ അഭിപ്രായത്തിലെത്തിയത്. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ സര്‍ക്കാരിന്റെ വാദത്തെ ഖണ്ഠിക്കുന്നതാണ്. ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന ഒന്നും ഈ രേഖകളിലില്ലെന്ന് അദ്ദേഹം പറയുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: കാരവന്‍മാഗസീന്‍.കോം

Comments are closed.