120 കോടി രൂപയുടെ ഓഖി ഫണ്ട്: കേരളത്തെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങള്‍
ജനങ്ങളില്‍ നിന്ന് ഓഖി ദുരിതാശ്വാസ ഫണ്ടായി 120 കോടി രൂപ സംഭരിച്ച കേരളത്തെ അഭിനന്ദിച്ച് ദേശീയ മാധ്യമങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ 133 കോടി രൂപ മാത്രം നല്‍കിയപ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പണം ദാനം നല്‍കിയത്.
നവംബര്‍ 30-ന് ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരള തീരത്ത് ആഞ്ഞടിച്ച് വന്‍നാശനഷ്ടങ്ങളും ആള്‍നാശവും വിതച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് നിര്‍ലോഭം സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്.
സിപിഐഎമ്മിന് സംസ്ഥാനത്തുള്ള സംഘടനാബലവും പണം സ്വരൂപിക്കുന്നതിന് സഹായിച്ചു. കൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും മറ്റും കൈയയച്ച് സഹായിച്ചു. ജി എസ് ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന ഖജനാവ് ഞെരുക്കം നേരിടുന്ന സമയത്താണ് ദുരന്തം എത്തിയത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ലൈവ്മിന്റ്.കോം
Comments are closed.