സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കാനെത്തിയവരില്‍ 16 വയസ്സുകാരനും
കശ്മീരിലെ പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് പരിശീലന ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ പതിനാറ് വയസ്സുകാരനും. ജമ്മുകശ്മീര്‍ സ്വദേശിയായ ഫര്‍ദീന്‍ ഖാണ്ഡേയാണ് കുട്ടി ഭീകരന്. ഇന്ത്യയ്ക്ക് എതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ കശ്മീരി യുവാക്കളേയും രാജ്യത്തെ മുസ്ലിങ്ങളേയും ഫര്‍ദീന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ജെയ്ഷെ മുഹമ്മദ് പുറത്തു വിട്ടു.
ഈ വീഡിയോ പുറത്തു വരുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തിലെ പുതിയ അതിഥിയായി എത്തിയിരിക്കും എന്ന് ഫര്‍ദീന്‍ പറഞ്ഞു കൊണ്ടാണ് ദൃശ്യം ആരംഭിക്കുന്നത്. മൂന്നു മാസം മുമ്പാണ് ഫര്‍ദീന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നത്.
ഫര്ദീനടക്കം മൂന്ന് ഭീകരരാണ് ക്യാമ്പ് ആക്രമിച്ചത്. മൂവരും കൊല്ലപ്പെട്ടു. അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.