ആസിഫയുടെ കൊലപാതകം: രാഹുല്‍ഗാന്ധി അര്‍ദ്ധരാത്രിയില്‍ ഇന്ത്യാഗേറ്റില്‍ പ്രകടനം നടത്തും
ജമ്മുകശ്മീരില്‍ ബിജെപി, ആര് എസ് എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയായ ആസിഫയ്ക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദല്‍ഹി ഇന്ത്യാഗേറ്റില്‍ അര്‍ദ്ധ രാത്രി പ്രകടനം നടത്തും. കൊലപാതകത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കവേയാണ് ആസിഫയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.