News in its shortest

സിപിഐഎം നേതാവ്‌ സാജു വധശ്രമം: 12 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിപിഐഎം നേതാവായ വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗം എല്‍എസ് സാജുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് 12 ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ചെമ്പഴന്തി, ശ്രീകാര്യം, കേരളാദിത്യപുരം, നാലാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിയവരാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.

സാജു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ന്യൂറോ സര്‍ജറി ട്രോമ ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സാജുവിന് ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: കേരളകൗമുദി.കോം

Comments are closed.