കോണ്‍ഗ്രസ് ബന്ധം: തീരുമാനം സിപിഐഎം കേന്ദ്രകമ്മിറ്റിക്കു വിട്ടു
ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ ചര്‍ച്ച സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം ആയില്ല. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ ചേരി ഏതുവിധത്തില്‍ വേണമെന്ന ചര്‍ച്ച നടത്തും.
പൊളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അവതരിപ്പിച്ച രേഖകളാണ് ചര്‍ച്ചയ്ക്ക് വന്നത്. പിബി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് രേഖയോടൊപ്പം നിന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.