News in its shortest

കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷന്‍ നടത്താന്‍ ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാക്‌സിന്‍ വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. 70 ലക്ഷം ഡോസ് കൊവീഷീല്‍ഡും 30 ലക്ഷം ഡോസ് കൊവാക്‌സീനുമാണ് വാങ്ങുന്നത്. അടുത്തമാസം പത്തുലക്ഷം ഡോസ് കൊവാക്‌സീന്‍ ലഭിക്കും. കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനം വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്.

ഓക്‌സ്ഫഡ് വാക്‌സിനാണ് കേരളത്തിന് അനുയോജ്യം: ഡോ മുഹമ്മദ് അഷീല്‍ സംസാരിക്കുന്നു

Comments are closed.