അടുത്ത മാസം ബ്രിട്ടണില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും
അടുത്ത മാസം കോവിഡ്-19 വാക്സിന് ബ്രിട്ടണില്‍ വിതരണത്തിന് എത്തും. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിനാണ് നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ലഭ്യമാകുന്നത്.
നവംബര്‍ രണ്ടാം തിയതിയോടെ വാക്സിന്റെ ആദ്യ ബാച്ച് വിതരണം ചെയ്യാന്‍ തയ്യാറെടുക്കാന്‍ ബ്രിട്ടണിലെ ആശുപത്രിക്ക് നിര്‍ദ്ദേശം ലഭിച്ചു. സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം ബാധിച്ചത്. 488 പേര് മരിച്ചു. 27,860 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,46,429 ആയി. മരണസംഖ്യ 1,19,502 ആണ്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 6,25,857 പേരാണ്.
- Design
Comments are closed.