കേരളത്തില്‍ പാന്‍ഡമിക് എമര്‍ജന്‍സി ആണോ? ബല്‍റാം എംഎല്‍എയ്ക്ക് സംശയം
ഹരികൃഷ്ണന്‍ അശോകന്‍ ചരുവില്‍
യൂറോപ്പിലെ ഏറ്റവും കുറവ് കോവിഡ് 19 മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നായ ജർമ്മനിയിലാണ് ഞാൻ താമസിക്കുന്നത്.. ഒരു ലക്ഷത്തിനാല്പതിനായിരത്തിലധികം പേർക്ക് രോഗം പിടിപെട്ടത്തിൽ 4500ഇൽ പരം മനുഷ്യരാണ് ഈ രാജ്യത്ത് പൊലിഞ്ഞു പോയത്.. ഇവിടെയിരുന്ന് കേരളത്തെ ഇത്രയും ദിവസം നോക്കിക്കൊണ്ടിരുന്നപ്പോൾ തോന്നിയ അഭിമാനം പറഞ്ഞറിയിക്കാനാവാത്തതാണ്.. ലോകത്ത് ഒരു സ്ഥലത്തും നടക്കാത്ത വിധത്തിലുള്ള ഏറ്റവും നേരത്തെയുള്ള പ്ലാനിങ് നമ്മുടെ സർക്കാർ നടത്തിയത് കൊണ്ടു മാത്രമാണ് കേരളം ഇപ്പോഴും ദുരിതക്കയത്തിൽ വീഴാതെ പിടിച്ചുനിൽക്കുന്നത്..
ഇങ്ങനെയൊരവസരത്തിൽ ഒരുമിച്ചു നിൽക്കേണ്ട പ്രതിപക്ഷം തുരങ്കം വെക്കുന്ന പണികൾ ചെയ്യുന്നു. കോണ്ഗ്രെസ്സിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.
പക്ഷെ, അവിചാരിതമായി 24 ന്യൂസ് ചാനലിലെ dr അരുൺ കുമാർ തന്റെ ഫേസ്ബുക് പോസ്റ്റിൽ sprinklr വിവാദവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പുകളിൽ ഒന്നിൽ കോൺഗ്രസ് MLA VT ബൽറാം എഴുതിയ കമന്റുകൾ വായിക്കാനിടയായി.. അതിന്റെ സ്ക്രീൻഷോട്ട് ആണ് താഴെ കൊടുത്തിരിക്കുന്നത്..
ലക്ഷകണക്കിന് മനുഷ്യർ നാട്ടിലേക്ക് ഇനിയും വരാനുള്ള ഈ നാട്ടിൽ, (കേരളത്തിലെ ഓരോ കുടുംബത്തിലും കാണും ഒരു പ്രവാസി) ഇനിയും ഇനിയും ശക്തമായി ഒരുമിച്ച് മാത്രം നിൽക്കേണ്ട ഈ നാട്ടിൽ, ഏകദേശം ഒരു മാസമായി അടഞ്ഞുകിടക്കുന്ന നമ്മുടെ നാട്ടിൽ, “അത്രത്തോളം പാൻഡമിക് എമർജൻസി ” ഉള്ളതായി അദ്ദേഹത്തിന് തോന്നിയില്ലത്രേ.!
ഒന്നും പറയാനില്ല!
Comments are closed.