കോവിഡ് 19: ഇന്ന് രോഗം ഭേദമായത് 13 പേര്‍ക്ക്, ബാധിച്ചത് 9 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍ നാലുപേര്‍, ആലപ്പുഴ രണ്ടുപേര്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒന്നുവീതം ആണ്. ഇതില്‍ വിദേശത്തുനിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍, സമ്പര്‍ക്കംമൂലം മൂന്നുപേര്‍ക്കും രോഗം പകര്‍ന്നു. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്നും മൂന്നുപേരുടെ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇതുവരെ 345 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 259 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,39,725 പേര് വീടുകളിലും 749 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,986 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,906 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. അതില്‍ ഇന്നത്തെ രണ്ട് ഉള്‍പ്പെടെ 15 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകള്‍ അയച്ചു. ഇവര്‍ക്ക് അടിയന്തര നിയമനം നല്‍കും.
Comments are closed.