സ്ലിപ്പില്‍ ക്യാച്ച് വിട്ടുകളയുന്നതിന് കോഹ്ലി വലിയ വില കൊടുക്കേണ്ടി വരും
ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കാണികളില്‍ ഒരാള്‍ ഒരു ബാനര്‍ ഉയര്‍ത്തി. മിസ് യു രാഹുല്‍ ദ്രാവിഡ് ആ ബാനര്‍ പറഞ്ഞു. തുടര്‍ച്ചയായി ഇന്ത്യ വിജയിക്കുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച വന്മതില് രാഹുല്‍ ദ്രാവിഡിനെ എന്തിന് ബാനറിലേക്ക് കൊണ്ടു വരണം.
സ്ലിപ്പില്‍ വളരെ എളുപ്പം പിടികൂടാവുന്ന ക്യാച്ചുകള്‍ പോലും വിട്ടുകളയുന്ന കാഴ്ച മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കണ്ടു കൊണ്ടിരിക്കവേയാണ് സ്റ്റേഡിയത്തില്‍ രാഹുലിനെ ഓര്‍ത്തു കൊണ്ട് ബാനര്‍ ഉയര്‍ന്നത്.
ആദ്യം ശിഖര്‍ ധവാന്, അടുത്തത് വിരാട് ക്ലോഹ്ലി ഒടുവില്‍ രോഹിത് ശര്‍മ്മ. മൂന്നു ക്യാച്ചുകളാണ് സ്ലിപ്പില്‍ ഇന്ത്യ വിട്ടുകളഞ്ഞത്. ആ വീഴ്ചകള്‍ ഇന്ത്യയുടെ 556 എന്ന കൂറ്റന്‍ സ്കോറിനെ ഒന്നു മുട്ടി നോക്കാന്‍ ശ്രീലങ്കയെ സഹായിച്ചു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.