News in its shortest

സ്ത്രീകളെ തടവിലാക്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു, ദല്‍ഹിയിലെ ആശ്രമത്തില്‍ റെയ്ഡ്‌

പെണ്‍കുട്ടികളേയും സ്ത്രീകളേയും നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ദല്‍ഹി ഹൈക്കോടതി രോഹിണിയിലെ ഒരു ആശ്രമത്തില്‍ റെയ്ഡ് നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്ധ്യാത്മിക് വിശ്വ വിദ്യാലയ എന്ന സ്ഥാപനത്തിലാണ് ഹരിയാനയിലെ സിര്‍സയില്‍ ഗുര്‍മീത് റാം റഹിമിന്റെ ആശ്രമത്തിലേതിന് സമാനമായ സംഭവങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.

14 വര്‍ഷത്തിലധികമായി ഈ ആശ്രമത്തില്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും പാര്‍പ്പിച്ചിരിക്കുന്നുവെന്ന് ഒരു എന്‍ജിഒ ആരോപിച്ചു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയെ സംഘടന കോടതിയില്‍ ഹാജരാക്കി. ആശ്രമത്തിലെ താമസത്തിനിടെ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിക്കുന്നുവെന്നും സംഘടന കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ ഉത്തരവിട്ടത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.