കൊപ്രയ്ക്ക് വിമാനത്തില്‍ വിലക്കോ? അനുഭവം പങ്കുവച്ച് യാത്രക്കാരന്
സതീശന് പുതുമന
ബെങ്ഗളൂർ എയർപോർട്ടിൽ ട്രോളിയിൽ സ്യൂട്ട്കെയ്സുകളുമായി കൂടെ വന്ന ചെറുപ്പക്കാരി ചോദിച്ചു :
”ബാഗുകളിലൊന്നിലും dry coconut ഇല്ലല്ലോ, സർ..?”
അങ്ങനെയൊരന്വേഷണം ഇതിനുമുൻപ് ഉണ്ടായിട്ടില്ല!

ബോർഡിങ് പാസ് കൈമാറുന്നതിനു മുൻപ് സിംഗപ്പൂർ എയർലൈൻസിന്റെ കൗണ്ടറിൽ ഇരുന്നിരുന്ന സ്ത്രീ ചോദ്യം ആവർത്തിച്ചു…!
പിന്നീട് ഗൂഗ്ൾ ചെയ്തുനോക്കിയപ്പോൾ സംഗതി ശരിയാണ് –
കൊപ്രയ്ക്ക് വിലക്കുണ്ട് !
അപ്പോൾ ഇതേവരെ ആരും അങ്ങനെയൊരു ചോദ്യം ചോദിക്കാതിരുന്നതോ?
