14 സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെന്ന് ശരദ് യാദവ്, പിളര്‍പ്പിലേക്ക് ഒരു ചുവട് കൂടി അടുത്ത് ജെഡിയു
ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളുടേയും പിന്തുണ അവകാശപ്പെട്ട് ജെഡിയു നേതാവ് ശരദ് യാദവ് വിഭാഗം. നിതീഷ് കുമാറിന് ബീഹാറില്‍ മാത്രമാണ് പിന്തുണയുള്ളതെന്നും യാദവ് വിഭാഗം. രണ്ട് രാജ്യസഭ എംപിമാരുടേയും പിന്തുണ യാദവ് വിഭാഗം അവകാശപ്പെടുന്നുണ്ട്. ജെഡിയുവുമായി ചേര്‍ന്നുള്ള മഹാസഖ്യം പിളര്‍ത്തി ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന് ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ച പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറിന്റെ നീക്കത്തെ ശരദ് യാദവ് എതിര്‍ത്തു വരികയാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും യാദവിനെ നിതീഷ് പുറത്താക്കിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.