ഡാറ്റാ കോളനിവല്കരണം അവസാനിപ്പിക്കാന്‍ നിയമം വേണം: നന്ദന് നിലേകനി
സര്‍ക്കാരിന്റേയും ഏതാനും ടെക് കമ്പനികളുടേയും കൈപ്പിടിയില്‍ ഡാറ്റ ഒതുങ്ങുന്നത് അവസാനിപ്പിക്കാന്‍ നിയമം വേണമെന്ന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന് നിലേകനി. ജനങ്ങള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ ഫൂട്ട്പ്രിന്റ് കൈകാര്യം ചെയ്യാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെടാവുന്നതാണ്. ദല്‍ഹി ഇക്കണോമിക്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാറ്റായുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരണം. മത്സരവും നവീനതയും ശ്വാസം മുട്ടരുത് അദ്ദേഹം പറഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.