News in its shortest

ചൈനീസ് പൊളിറ്റ് ബ്യൂറോ അംഗത്തിന് എതിരെ അന്വേഷണം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഭീഷണിയാകാന്‍ സാധ്യതയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവിന് എതിരെ അന്വേഷണം. അടുത്ത് നടക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അധികാരത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ജി ജിന്‍പിങ് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് അന്വേഷണം. ചൈനയിലെ തെക്കു പടിഞ്ഞാറന്‍ നഗരമായ ചോങ് ക്വിങിലെ പാര്‍ട്ടി തലവനായ സണ്‍ ഷെങ്കായിക്ക് എതിരായിട്ടാണ് അന്വേഷണം. സണിനെ സ്ഥാനത്തു നിന്നും ശനിയാഴ്ച നീക്കം ചെയ്തശേഷം ജിന്‍പിങിന്റെ അടുപ്പക്കാരനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഗൗരവകരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണമെന്ന് സ്രോതസ്സുകള്‍ പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ഹിന്ദു

 

Comments are closed.