ഓഹരി വിപണിയിലെ കുതിപ്പ് ആശങ്കാജനകമെന്ന് കേന്ദ്രത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
ഓഹരി വിപണിയിലെ കുതിപ്പിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഓഹരി വിപണി ഇടിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2016-17 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയായ 7.1 ശതമാനത്തില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.75 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ച ഇടിയുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേ പ്രവചിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മുന്നേറ്റത്തിനുശേഷം ബി എസ് ഇ സെന്‍സെക്‌സ് 249 പോയിന്റും നിഫ്റ്റി 80.75 പോയിന്റും നഷ്ടത്തിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.