ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തു വിട്ട നേതാവിന് എതിരെ കേസ്
എഐഎഡിഎംകെ നേതാവ് പി വെട്രിവേലിന് എതിരെ ചെന്നൈ പൊലീസ് കേസെടുത്തു. 2016-ല്‍ മരണത്തിന് മുമ്പ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് കേസെടുത്തത്.
ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന ആര് കെ നഗറിലെ ഉപതെരഞ്ഞെടുപ്പിന് തലേദിവസമാണ് ടിടിവി ദിനകരന് ഗ്രൂപ്പിലെ വെട്രിവേല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദിനകരന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ്.
ദൃശ്യം പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തമിഴ്നാട് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.