സ്വച്ഛഭാരതം: മാധ്യമങ്ങള്‍ക്ക് കിട്ടിയത് 530 കോടി രൂപയുടെ പരസ്യം
2014-ല്‍ സ്വച്ഛഭാരതം പദ്ധതി പ്രഖ്യാപിച്ചശേഷം മൂന്നുവര്‍ഷം കൊണ്ട് പത്ര, ദൃശ്യമാധ്യമങ്ങളില്‍ പരസ്യം നല്കാന് ചെലവഴിച്ചത് 530 കോടി രൂപയെന്ന് വിവരാവകാശരേഖ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായുള്ള ഫണ്ടിന് തുല്യമാണ് സ്വച്ഛഭാരതത്തിന്റെ പ്രചാരണങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പരസ്യച്ചെലവില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ഈ പദ്ധതിക്കാണ്.
പെണ്‍കുട്ടികളുടെ ഉന്നമനത്തിനായുള്ള ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ 15 ഇരട്ടി അധികമാണ് സ്വച്ഛഭാരതത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ പദ്ധതിയെ കുറിച്ച് താഴേത്തട്ടില്‍ പ്രചാരണം നടത്താന്‍ തുക ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഈ പദ്ധതിയുടെ ഉത്തരവാദിത്വം പദ്ധതിയുടെ പങ്കാളിയായ യൂണിസെഫിന്റെ തലയില്‍ വീണു.
മൂന്നു വര്‍ഷത്തിനിടെ അനവധി വിഷയങ്ങള്‍ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കാന്‍ മടി കാണിക്കുന്നുവെന്ന ആരോപണം മാധ്യമങ്ങള്‍ക്ക് എതിരെ നിലനില്‍ക്കുമ്പോഴാണ് കോടി കണക്കിന് രൂപ പരസ്യയിനത്തില്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.