News in its shortest
Browsing Category

ദേശീയം

നോട്ടു നിരോധനം നികുതി വലയിലെത്തിച്ചത് കുറച്ചു പേരെ മാത്രം, വരുമാനം വര്‍ദ്ധിക്കില്ലെന്ന് സാമ്പത്തിക…

റിസര്‍വ് ബാങ്കിന്റെ 2017-ലെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നിരോധനം പാളിയെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ നോട്ടുനിരോധനം ശരിയായിരുന്നുവെന്ന് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മറ്റു…

കന്യകാത്വ പരിശോധന ആചാരം തടഞ്ഞു, യുവാക്കളെ ജനക്കൂട്ടം മര്‍ദ്ധിച്ചു

ആദ്യ രാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ആചാരം തടയാനെത്തിയ യുവാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. പൂനെയിലെ പിംപ്രിയിലെ കഞ്ചര്‍ഭത് സമുദായത്തില്‍ നടക്കുന്ന ദുരാചാരത്തിന് എതിരെ പ്രതിഷേധവുമായി എത്തിയ യുവാക്കളെയാണ് നാല്‍പതോളം…

പത്മാവത് പ്രതിഷേധം: കര്‍ണി സേന സ്‌കൂള്‍ കുട്ടികളെ ആക്രമിച്ചു

പത്മാവത് സിനിമയ്ക്ക് എതിരെ പ്രതിഷേധം നടത്തിയ കര്‍ണി സേന ഗുണ്ടകള്‍ സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ ആക്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലെ ജിഡി ഗോയങ്ക സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. നാലും അഞ്ചു വയസ്സുള്ള…

കര്‍ണാടകയില്‍ മത്സരം അള്ളാഹുവും രാമനും തമ്മിലെന്ന് ബിജെപി എംഎല്‍എ

വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബന്താവല്‍ നിയോജക മണ്ഡലത്തില്‍ മത്സരം അള്ളാഹുവും രാമനും തമ്മിലാണെന്ന് ബിജെപി എംഎല്‍എയായ വി സുനില്‍കുമാര്‍. കര്‍കാല നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുനില്‍ കുമാര്‍ ബന്താവലിലെ തെരഞ്ഞെടുപ്പിനെ…

ബ്ലേഡ് മാഫിയ യുപിയില്‍ കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഉത്തര്‍പ്രദേശില്‍ ബ്ലേഡ് മാഫിയ കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊന്നു. കടം നല്‍കിയ പണം തിരിച്ചു പിടിക്കാനെത്തിയ സംഘമാണ് ട്രാക്ടര്‍ പിടിച്ചെടുത്തശേഷം കര്‍ഷകനെ വധിച്ചത്. സീതാപൂരിലെ ഗ്യാന്‍ ചന്ദ്ര (45) എന്ന കര്‍ഷകനാണ് ദാരുണാന്ത്യം സംഭവിച്ചത്.…

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി

കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന നയരേഖ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമോ എന്ന…

പ്രവീണ്‍ തൊഗാഡിയയെ പുറത്താക്കും

കേന്ദ്ര, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച വി എച്ച് പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കുമെന്ന് സംഘടനയുടെ മാര്‍ഗദര്‍ശക് മണ്ഡലിലെ മുതിര്‍ന്ന അംഗം. കേന്ദ്ര, രാജസ്ഥാന്‍…

കേരളം ഇന്ത്യയ്ക്ക് മാതൃക: ചരിത്രകാരന്‍ കാഞ്ച ഇലയ്യ

ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ ദളിത്,സോഷ്യലിസ്റ്റ്, സ്ത്രീ, ഇടത് പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ചരിത്രകാരനായ കാഞ്ച ഇലയ്യ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ കൈവശക്കാര്‍ ദളിതരും പിന്നാക്കക്കാരും ആദിവാസികളുമാണ്. ഉല്‍പാദനക്ഷമമായ…

ഭവാന തീപിടിത്തം: ഫാക്ടറിക്ക് എതിരെ മിണ്ടരുതെന്ന് ഉദ്യോഗസ്ഥരോട് ബിജെപി നേതാവ്‌

വടക്കന്‍ ദല്‍ഹിയില്‍ പടക്ക നിര്‍മ്മാണശാല തീപിടിച്ച് 17 പേരുടെ മരണത്തിന് കാരണമായ ഫാക്ടറിക്ക് എതിരെ സംസാരിക്കരുതെന്ന് ബിജെപി നേതാവ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വടക്കന്‍ ദല്‍ഹി മേയറായ പ്രീതി അഗര്‍വാളാണ് സര്‍ക്കാരുദ്യോഗസ്ഥരോട് പരസ്യമായി…

ഈ വര്‍ഷത്തെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് മലയാളിയായ ജോസി ജോസഫിന്‌

ഈ വര്‍ഷത്തെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡിന് മലയാളി മാധ്യമ പ്രവര്‍ത്തകനായ ജോസി ജോസഫ് അര്‍ഹനായി. ജോസി ജോസഫിന്റെ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് എന്ന പുസ്തകം നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ്…