News in its shortest
Browsing Category

കേരളം

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2017 നിയമസഭ അംഗീകരിച്ചു

സംസ്ഥാനത്തെ ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കാനുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2017 നിയമസഭ അംഗീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ…

ബജറ്റ്: കേന്ദ്രം ജനങ്ങളെ വഞ്ചിച്ചു: മുഖ്യമന്ത്രി

പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയങ്ങള്‍ വിപല്‍ക്കരമാംവിധം മുമ്പോട്ടു…

ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയ്ക്ക് ഭീഷണി: കെ പി രാമനുണ്ണി

രാജ്യത്തിന് മാത്രമല്ല ഹിന്ദുയിസത്തിനും ഹിന്ദുത്വ ഫാസിസം ഭീഷണിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെപി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഹിന്ദുയിസത്തിന്റെ സൗന്ദര്യത്തെ അത് നശിപ്പിക്കുന്നു. ഹിന്ദുയിസത്തിന് പാരമ്പര്യമായി…

എകെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

മംഗളം ഫോണ്‍കെണി വിവാദത്തില്‍ നിന്നും മുക്തി നേടിയ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്തും. പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ശശീന്ദ്രനെ ഫോണ്‍കെണിയില്‍ മംഗളം ന്യൂസ് ചാനല്‍ പെടുത്തിയതും തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി…

ചെറുകിട ഖനനം: ചട്ടങ്ങളില്‍ ഭേദഗതി വരുത്തും, കളിമണ്‍ വ്യവസായത്തിന് ആശ്വാസം

ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ചെറുകിട ധാതുക്കളായ സാധാരണ കളിമണ്ണിന്റേയും…

അശ്ലീലം പ്രചരിപ്പിച്ച് ബ്ലാക്‌മെയിലിങ്: ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തും

അശ്‌ളീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.…

അട്ടപ്പാടിയില്‍ 2017-ല്‍ മരിച്ചത് 14 കുട്ടികള്‍

അട്ടപ്പാടിയില്‍ 2017-ല്‍ 14 കുട്ടികള്‍ മരിച്ചുവെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക സമുദായക്ഷേമമന്ത്രി എകെ ബാലന്‍ നിയമസഭയെ അറിയിച്ചു. അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം 1142 കുട്ടികളാണ് ജനിച്ചത്. അവിടത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 12…

സംസ്ഥാനത്ത് 7801.10 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന് വനംമന്ത്രി

കേരളത്തില്‍ 7801.10 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ വനം മന്ത്രി കെ രാജു. 1977 ജനുവരി ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. സ്വാഭാവിക വനഭൂമിയുടെ സംരക്ഷണത്തിനായി വനാതിര്‍ത്തി സര്‍വേ…

കശ്മീരില്‍ വീരമൃത്യു വരിച്ച സാമിന്റെ ഭാര്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന പണം ട്രഷറിയില്‍നിന്ന് അപേക്ഷകന്‍റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു…

പഴയന്നൂര്‍ ഇനി ആദര്‍ശ ഗ്രാമം

പഴയന്നൂര്‍ ഇനി ആദര്‍ശ ഗ്രാമമായി മാറും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയിലേക്ക് പഴയന്നൂര്‍ ഗ്രാമത്തെ തെരഞ്ഞെടുത്തതായി ആലത്തൂര്‍ എം പി ഡോ. പി.കെ.ബിജു അറിയിച്ചു. അയ്യന്തോള്‍ ആസൂത്രണഭവനില്‍ പദ്ധതി…