News in its shortest
Browsing Category

വിദേശം

നവാസ് ഷെറീഫിന്റെ സഹോദരന്‍ പാക് പ്രധാനമന്ത്രിയായേക്കും

പനാമ രേഖകളില്‍ പേരു വന്നതിന്റെ അന്വേഷണക്കുരുക്കില്‍പ്പെട്ടിരിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജി വയ്‌ക്കേണ്ടി വന്നാല്‍ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷെഹബാസ് ഷെറീഫ് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്.…

സൗദിയില്‍ വീണ്ടും നിതാഖാത് വരുന്നു, സെപ്തംബറില്‍ ആരംഭിക്കും

നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടമാക്കിയ നിതാഖാത് സൗദി അറേബ്യ വീണ്ടും നടപ്പിലാക്കുന്നു. ശക്തമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനാണ് നിതാഖാത് പരിഷ്‌കരിച്ച രൂപത്തില്‍ വീണ്ടും വരുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ കൂടുതല്‍ സൗദിക്കാരെ…

പെരുമാറ്റം മോശം, ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്‌

കനേഡിയന്‍ പോപ് ഗായകനായ ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്. ചൈനയുടെ സാംസ്‌കാരിക വിഭാഗമാണ് മോശം പെരുമാറ്റമുള്ളതിനാല്‍ ബീബറിനെ വിലക്കിയത്. ബീബര്‍ പ്രതിഭയുള്ള ഗായകനാണ്, പക്ഷേ, അദ്ദേഹം വിവാദ യുവ വിദേശ ഗായകന്‍ കൂടിയാണെന്ന് ചൈന പറയുന്നു. ദലൈ…

റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിങ്ടണ്‍ മരിച്ചനിലയില്‍, ആത്മഹത്യയെന്ന് സംശയം

പ്രശസ്ത റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിലെ പ്രധാന ഗായകനായ ചെസ്റ്റര്‍ ബെന്നിങ്ടണെ (41) തെക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നയായി ലോസ് ആഞ്ചലസ് പൊലീസ്. വ്യാഴാഴ്ച്ച അദ്ദേഹത്തെ തൂങ്ങിമരിച്ച…

തത്ത സാക്ഷിയായി, കൊലപാതക കേസില്‍ വീട്ടമ്മ കുടുങ്ങി

കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ വെടിവച്ചു കൊല്ലുക. എന്നിട്ട് ആത്മഹത്യ ചെയ്യാനായി സ്വയം വെടിവയ്ക്കുക. അതില്‍ പരാജയപ്പെടുക. ഏക ദൃക്‌സാക്ഷിയായി വളര്‍ത്തു തത്തയും. ആ തത്തയുടെ മൊഴി കോടതി സ്വീകരിക്കുക. ഇതെല്ലാം നടന്നത് അമേരിക്കയിലെ മിഷിഗണിലാണ്.…

ട്രംപിന്റെ ഒബാമ കെയര്‍ നിരാകരണം: 32 മില്ല്യണ്‍ ആളുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്താകും

പകരം സംവിധാനം ഒരുക്കാതെ ഒബാമ കെയര്‍ ഇന്‍ഷുറന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിരാകരിക്കുകയാണെങ്കില്‍ 2026 ഓടുകൂടെ 32 മില്ല്യണ്‍ അമേരിക്കക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും പുറത്താകുമെന്ന് യുഎസ് കോണ്‍ഗ്രസിലെ ബജറ്റ് ഓഫീസിന്റെ…

പാകിസ്താന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗം: അമേരിക്ക

ഭീകരര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്ന രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും പട്ടികയില്‍ അമേരിക്ക പാകിസ്താനേയും ഉള്‍പ്പെടുത്തി. ലഷ്‌കര്‍ ഇ തെയ്ബ, ജയ്‌ഷെ ഇ മൊഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുകയും സംഘടിക്കുകയും പരിശീലനം…

ഖത്തര്‍ മാധ്യമത്തെ ഹാക്ക് ചെയ്ത് യുഎഇ

കഴിഞ്ഞ മെയ് മാസത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ മാധ്യമത്തെ ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്ത പബ്ലിഷ് ചെയ്തതിന് പിന്നില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. ഇപ്പോള്‍ ഖത്തറും മറ്റു അറബ് രാഷ്ട്രങ്ങളുമായുള്ള…

ചൈനീസ് പൊളിറ്റ് ബ്യൂറോ അംഗത്തിന് എതിരെ അന്വേഷണം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഭീഷണിയാകാന്‍ സാധ്യതയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവിന് എതിരെ അന്വേഷണം. അടുത്ത് നടക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അധികാരത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ജി…