News in its shortest
Browsing Category

വിദേശം

ഉത്തര കൊറിയ-യുഎസ് സംഘര്‍ഷം: യുദ്ധം ഒഴിവാക്കണമെന്ന അപേക്ഷയുമായി തെക്കന്‍ കൊറിയ

ഉത്തര കൊറിയയും യുഎസും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കവേ യുദ്ധം ഒഴിവാക്കണമെന്ന അപേക്ഷയുമായി തെക്കന്‍ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അദ്ദേഹം അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ഉന്നയിച്ചത്.…

യുഎസ് ഉപരോധം: വ്യാപാര യുദ്ധമെന്ന് റഷ്യ

അമേരിക്ക കഴിഞ്ഞ ദിവസം റഷ്യയുടെമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണതോതിലുള്ള വ്യാപാര യുദ്ധത്തിന് സമാനമാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് പറഞ്ഞു. ഉപരോധത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ്…

അഫ്ഗാനിസ്ഥാനിലെ മുസ്ലിം പള്ളിയില്‍ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ തിരക്കേറിയ ഷിയ പള്ളിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും ഒരു തോക്കുധാരിയുമാണ് ആക്രമണം നടത്തിയത്. ഇറാനുമായുള്ള…

വിമാനത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം ഓസ്‌ത്രേലിയ തടഞ്ഞു

സ്‌ഫോടനം നടത്തി വിമാനം തകര്‍ക്കാനുള്ള ശ്രമം ഓസ്‌ത്രേലിയന്‍ പൊലീസ് പരാജയപ്പെടുത്തി. നാലു പേരെ സിഡ്‌നിയുടെ സമീപപ്രദേശങ്ങളില്‍നിന്നും പൊലീസ് പിടികൂടി. വിമാനം പറന്നു കൊണ്ടിരിക്കേ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതേതുടര്‍ന്ന്…

പാകിസ്താനില്‍ സൈന്യം പിടിമുറുക്കുമെന്ന് ദല്‍ഹിക്ക് ആശങ്ക

പാനമ രേഖകളില്‍ പേര് വന്നതിനെ തുടര്‍ന്ന് പാക് സുപ്രീംകോടതി നവാസ് ഷെറീഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തില്‍ പാകിസ്താനില്‍ സൈന്യം ഭരണത്തില്‍ പിടിമുറുക്കമോയെന്ന് ഇന്ത്യയ്ക്ക് ആശങ്ക. ഇന്നലെയാണ് ഷെറീഫിനെ…

സഹോദരന്റെ കുറ്റത്തിന് ശിക്ഷയായി സഹോദരിയെ ബലാല്‍സംഗം ചെയ്യാന്‍ പാക് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്‌

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ 16 വയസ്സുള്ള സഹോദരിയെ പകരം ബലാല്‍സംഗം ചെയ്യാന്‍ പാകിസ്താനിലെ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നാട്ടുകൂട്ടത്തിലെ 25 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍…

ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്ന് വിലക്കി ട്രംപ്‌

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആ സമൂഹത്തോട് മുഖം തിരിച്ച് അമേരിക്ക. ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്കന്‍…

ചൈനയുമായുള്ള തുറമുഖ കരാര്‍ പുതുക്കി ശ്രീലങ്ക

ശ്രീലങ്കയുടെ തെക്കന്‍ഭാഗത്ത് ചൈന നിര്‍മ്മിച്ച ഹംബതോത തുറമുഖത്തിന്റെ കരാര്‍ ശ്രീലങ്ക പുതുക്കി. ആദ്യത്തെ കരാര്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ തുറമുഖത്തിന്റെ 80 ശതമാനം ഓഹരികളും സ്വന്തമാക്കി കൊണ്ട് 1.5 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ്…

മെക്‌സികോ: അഭിപ്രായ സര്‍വേയില്‍ ഇടതുപക്ഷം ഭരണപക്ഷത്തേക്കാള്‍ ഏറെ മുന്നില്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ മെക്‌സികോയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിയെ ഏറെ പിന്നിലാക്കി ഇടതുപക്ഷ പാര്‍ട്ടി മുന്നില്‍. ഞായറാഴ്ച നടത്തിയ സര്‍വേയിലാണ് പ്രസിഡന്റ് എന്‍ട്രിക് പെനാ നീറ്റോയുടെ…

തെക്കന്‍ ചൈനാ കടലില്‍ നാവിക സേനയ്ക്ക് ട്രംപ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി

തെക്കന്‍ ചൈന കടലില്‍ കൃത്രിമ ദ്വീപുകളും മറ്റും സ്ഥാപിച്ച് സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് വിലങ്ങുതടിയായി അമേരിക്ക നാവികസേനയ്ക്ക് തെക്കന്‍ ചൈന കടലില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ അനുമതി നല്‍കി. ഇതിനായുള്ള…