കാര്‍ രജിസ്ട്രേഷന്: അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്
വ്യാജരേഖ തയ്യാറാക്കി പുതുച്ചേരിയില്‍ ആഢംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഇരുവരും പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഏഴായിരത്തിലേറെ കാറുകളാണ് കേരളത്തില്‍ നിന്നും പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ബിജെപി എംപിയായ സുരേഷ് ഗോപിയും ഈ ഗണത്തില്‍ വരുന്നുണ്ട്. ഇതേതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.