ക്യാമറയില്ല കാര്യം; നല്ല ഫോട്ടോകള്‍ എടുക്കാനുള്ള തന്ത്രം ഇതാണ്
ഏത് ക്യാമറയാണ് യൂസ് ചെയുന്നത് ഒരു പാട് പെർ ചോദിക്കാറുള്ള ചോദ്യം ഒരു മികച്ച ചിത്രം കാണുമ്പോൾ ആൾക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചോദ്യമാണ് ഏത് ക്യാമറ വെച്ചായിരിക്കാം ഈ ചിത്രം പകർത്തിയത് എന്നത്, സ്വാഭാവികം അത്തരം ചിന്തകൾ ഒരിക്കലും തെറ്റല്ല… തുടക്ക കാലങ്ങൾ ഞാനും ചിന്തിച്ചിരുന്നു ഇത്തരം കാര്യങ്ങൾ.
ഇനി കാര്യത്തിലേക്ക് കടക്കാം… നമ്മുടെ കണ്ണുകൊണ്ട് കാണാൻ പറ്റാത്ത, കണ്ട കാഴ്ചകൾ ശ്രദ്ധയിൽ പെടാത്ത, മനോഹരമായ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ സാധിക്കുന്ന ഒരു ഉപകരണം മാത്രമാണ് ക്യാമറയും, ലെൻസും…. ഫിലിം ക്യാമറയിൽ നിന്നും ഡിജിറ്റൽ ക്യാമറയിലേക്ക് വന്നപ്പോൾ പറയാതെ വയ്യ, കാര്യങ്ങൾ വളരെ എളുപ്പമായി.. എന്നിരുന്നാൽ പോലും ഏതൊരു സാഹചര്യത്തിലും കൃത്യതയോടെ മികച്ച ചിത്രങ്ങൾ പകർത്തുവാൻ കഴിയണമെങ്കിൽ ക്യാമറയുടേയും ലെൻസിന്റെയും മാത്രം മികവു പോരാ മറിച്ച് അത് പ്രവർത്തിപ്പിക്കുന്ന ആളിന്റെ ചിന്താഗതിക്കും, അറിവിനും വളരെയധികം പ്രാധാന്യമുണ്ട്..
സെക്കൻഡുകൾ മാത്രം വീണു കിട്ടുന്ന ചില നിമിഷങ്ങൾ നല്ല രീതിയിൽ പകർത്തണമെന്നുണ്ടെങ്കിൽ ചിലപ്പോൾ അതിന് വർഷങ്ങളോളം തന്നെയുള്ള പരിജ്ഞാനം ആവശ്യമായുണ്ട്… ഇത്തരം അറിവുകൾ ഏതു സാഹചര്യത്തിലും നിങ്ങളെ മികച്ച ഫ്രെയിമുകളുടെ ഉടമകളാക്കി മാറ്റാം…30 തും 120 തും ഫ്രെയിം പെർ സെക്കൻഡ് ഉള്ള കാലം..
കണ്ണടച്ചു തുറക്കുന്നതിനു മുന്നേയുള്ള ചിത്രങ്ങൾ മുഴുവൻ കിട്ടുന്ന കാലം..കാലങ്ങൾ മാറുമ്പോൾ നൂതന സാങ്കേതിക വിദ്യകളുള്ള ക്യാമറകൾ സ്വന്തമാകാൻ ശ്രമിക്കുന്നതിൽ തെറ്റില്ല…
എങ്കിലും 7 ഫ്രെയിം പെർ സെക്കൻഡ് ഉള്ള ക്യാമറയുമായി ഞാൻ ഇപ്പോഴും ഇത്തരം ചിത്രങ്ങൾ എടുക്കുന്നു.. കാരണം ക്യാമറയും ലെൻസും ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്…7 ഫ്രെയിം പെർ സെക്കൻഡിൽ നിങ്ങൾക്കു മികച്ച ആക്ഷൻ രംഗങ്ങൾ പകർത്താൻ കഴിഞ്ഞു വെങ്കിൽ 30 തിലും 120 തിലും ഒക്കെ തൊട്ടാൽ തീ പാറുന്ന ചിത്രങ്ങൾ ഉണ്ടാകുമെന്നു സിംപിൾ ലോജിക്..120 ഷട്ടർ സ്പീഡ് അടിച്ചു ചിത്രങ്ങളെടുക്കുന്നതിലല്ല കാര്യം മറിച്ച് അതിന്റെ മികച്ച ഫ്രെയിം നോക്കി ഒറ്റക്ലിക്കിൽ ചിത്രങ്ങളെടുക്കുന്നതാണ് കാര്യം..
ബേസ് മോഡൽ ക്യാമറകളിൽ നല്ല ചിത്രങ്ങളെടുക്കുന്ന എത്രയോ ആൾക്കാർ നമ്മൾക്ക് ചുറ്റുമുണ്ട്!!! മൊബൈലിൽ ചിത്രങ്ങളെടുത്ത് വിസ്മയിപ്പിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്!!!! അപ്പോൾ അവരുപയോഗിക്കുന്ന ഡിവൈസ് അല്ല പ്രാധാന്യം.. അവരുടെ ഭാവനയും, അറിവുമാണ് പ്രാധാന്യം.ഈ ഈ ചിത്രത്തിന്റെ പ്രത്യേകത എന്ത് ????അതിന്റ ആഗിൾ,എന്റെ ക്യാമറ വെച്ചു എങ്ങനെ വേണമെങ്കിലും എനിക്ക് ഈ ചിത്രം പകർത്താം, അത്തരം ചിത്രങ്ങൾ റെക്കോർഡ് ഷോട്ട് മാത്രമേ ആകുകയുള്ളു..
മറിച്ചു ഞൊടിയിടയിൽ ചീറി പാഞ്ഞു വരാൻ സാധ്യതയുള്ള ഈ ജീവിയുടെ മുന്നിലേക്ക് നേർക്കു നേരെ ഒരു 20 അടി അകലത്തിലിരുന്നു 3 ചിത്രങ്ങൾ ഞാനെടുത്തു..ആ ചിത്രമേ വ്യത്യസ്തമാകു എന്നറിവായാവുന്നത് കൊണ്ടുതന്നെയാണ് അത്തരമൊരു സാഹസ പ്രവർത്തനം കാണിക്കാൻ മുതിർന്നത്… അവിടെ ക്യാമറയ്ക്കും ലെൻസിനുമല്ല പ്രാധാന്യം മറിച്ചു ഒരു സാഹചര്യം മികച്ചതാക്കി ചിത്രീകരിക്കുവാനുള്ള ചിന്താഗതിയാണ് പ്രാധാന്യം…
അതില്ലെങ്കിൽ എല്ലാം ചിത്രങ്ങൾ മാത്രമായിരിക്കും……..ജീവനില്ലാത്ത ചിത്രങ്ങൾ….ക്യാമറ ഏതാണ് യൂസ് ചെയുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യമില്ലന്ന് സാരം
ക്യാമറയില്ല കാര്യം; നല്ല ഫോട്ടോകള്‍ എടുക്കാനുള്ള തന്ത്രം ഇതാണ്
ഫേസ്ബുക്കില്‍ കുറിച്ചത്