കാലിഫോര്‍ണിയ മരിജുവാന നിയമവിധേയമാക്കി
കാലിഫോര്‍ണിയ മരിജുവാന നിയമവിധേയമാക്കി. കടുത്ത നിയമ നിയന്ത്രണങ്ങളോടെയാണ് പരിഷ്‌കാരം. ഇതും ലൈസന്‍സ് നല്‍കുന്നതിലെ കാലതാമസവും കാരണം മരിജുവാന എല്ലായിടത്തും ഉടന്‍ ലഭ്യമാകില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മരിജുവാന വളര്‍ത്താന്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പേ കാലിഫോര്‍ണിയ അനുമതി നല്‍കിയിരുന്നു. ഇപ്പോഴത് 21 വയസ്സു കഴിഞ്ഞ ആര്‍ക്കും വളര്‍ത്താമെന്നായി.
ആറു ചെടികള്‍ വരെ ഒരാള്‍ക്ക് വളര്‍ത്താം. അതായത് ഒരു ഔണ്‍സ് മരുന്ന് ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കാം.
എന്നിരുന്നാലും മരിജുവാന ചെടി വാങ്ങുന്നതിന് ജനം കുറച്ചൊന്നു കഷ്ടപ്പെട്ടേക്കും. സംസ്ഥാനത്ത് വെറും 90 സ്ഥാപനങ്ങള്‍ക്കേ വില്‍പനയ്ക്കുള്ള ലൈസന്‍സ് ലഭിച്ചിട്ടുള്ളൂ. അവയില്‍ അധികവും സാന്‍ ഡിയാഗോ, സാന്റാ ക്രൂസ്, സാന്‍ ഫ്രാന്‍സിസ്‌കോ ബേ, പാം സ്പ്രിങ്‌സ് എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.