ചൈനയ്ക്കുംമുമ്പേ ഇന്റര്‍നെറ്റ്, ഇന്ന് 5ജിയില്‍ നിന്നും പൊതുമേഖല പുറത്ത്
1995-ല്‍ ചൈനയ്ക്കുംമുമ്പേ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ വി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് അവതരിപ്പിച്ചു. ചൈനയില്‍ നിന്നും ഒരു മന്ത്രി അതേക്കുറിച്ച് പഠിക്കാനുമെത്തി. പക്ഷേ, 2020-ല്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി ഇന്റര്‍നെറ്റ് സേവനം നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ 5ജി സാങ്കേതിക വിദ്യയില്‍ നിന്നും പുറത്ത്. ഇപ്പോഴും ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലത്തും ബി എസ് എന്‍ എല്‍ 2ജി, 3ജി പരിധിയിലാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബി എസ് എന്‍ എല്‍ നഷ്ടത്തിലായതിനും കൂട്ട വി ആര്‍ എസിലേക്കും പോയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്നതിന് സംശയമില്ല. ബിസിനസ്സില്‍ മത്സരത്തെ പ്രോത്സാഹിപ്പിക്കണം എന്ന് വാതോരാതെ പറയുമ്പോഴും സ്വകാര്യമേഖലയെ പരിപോഷിപ്പിക്കാന്‍ പൊതുമേഖലയെ തഴഞ്ഞ് തകര്‍ക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്.
ADVT: Free Online LDC Coaching: www.ekalawya.com
ബി എസ് എന്‍ എല്‍ 5ജി സാങ്കേതിക വിദ്യ വിതരണ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വി ആര്‍ എസ് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജീവനക്കാരുടെ കുറവ് മൂലം ശരിയാംവിധം സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് കഴിയുന്നുമില്ല.
ഇന്ത്യയില്‍ 5ജി സാങ്കേതിക വിദ്യ പരീക്ഷണം മാര്‍ച്ചില്‍ ആരംഭിക്കും. ആറ് മാസത്തേക്ക് പരീക്ഷണം നടത്തും. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കമ്പനികളുടെ അപേക്ഷ കേന്ദ്രം ക്ഷണിച്ചിരുന്നു. അതില്‍ ബി എസ് എന്‍ എല്‍ പങ്കെടുക്കുന്നില്ല.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഇന്ത്യാടിവിന്യൂസ്.കോം
Comments are closed.